അനശ്വരസ്മരണകള്‍-4  

Posted by Sreejith in



 ബാ ഹോസ്പിറ്റലിലെ മോർച്ചറിയിൽ‍ പൊതുപ്രദർശ്ശനത്തിനു വച്ചപ്പോൾ ഒന്നു കാണുവാൻ സാധിച്ചു. അവസാനമായി ഒരു വിടപറയിലിന്റെ പരിവേഷമുണ്ടായിരുന്നു നിമിഷങ്ങൾക്ക്. മനസ്സ് മന്ത്രിക്കുകയായിരുന്നു . തീർച്ചയായും നിന്റെ കഥകൾ ഞാൻ വായിക്കും . ഞാൻ മാത്രമല്ല ലോകം   മുഴുവനും അത് വായിക്കപ്പെടണം .നിറം ചാർത്തിയ നിന്റെ  സ്വപ്നങ്ങൾ സാർത്ഥകമാകട്ടെ .. വിട സൌഹൃദമേ വിട.


അന്നൊരിക്കൽ റൈജുവേട്ടൻ എന്നെ റൂമിലേക്ക് വിളിച്ചു . “നമുക്ക് നവീന്റെ ബുക്കുകളും വസ്ത്രങ്ങളും അടുക്കി കൊടുത്തയക്കണം” അന്ന്  ഓരോന്നും അടുക്കിവക്കുമ്പോളും ഓർക്കുകയായിരുന്നു ഞങ്ങൾ പരിചയപ്പെട്ട ദിവസം. പെട്ടെന്ന് ആ പുസ്തകം എന്റെ കണ്ണിൽപ്പെട്ടു.  നിലവിളിയെ ക്കുറിച്ചുള്ള കടംങ്കഥകൾ..  അന്നു എനിക്കുകാണിച്ചു തന്ന അതേ പുസ്തകം . മനസ്സ് പിടഞ്ഞപോലെ. പിന്നീട് അടുക്കിവച്ച കൃതികൾ



രണ്ട് അദ്ധ്യായങ്ങളുള്ള നഗരം ( ടിപി അനിൽകുമാർ)
പൾപ്പ് ഫിക്ഷൻ ( ലതീഷ് മോഹൻ) –ജ്യോനവന് സ്നേഹം മാത്രം എന്നെഴുതി കയ്യൊപ്പ് ഇട്ടിരിക്കുന്നു
ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ (എൻ എസ് മാധവൻ)
പുഴക്കരയിലെ മില്ല് ( ജോർജ്ജ് എലിയട്ട്)
പാബ്ലോ നെരൂദയുടെ കവിതകൾ
സഹീർ (പൌലോ കൊയ്ലോ)
ഏകാന്തതയുടെ നൂറുവർഷങ്ങൾ(ഗബ്രിയേൽ ഗാർഷ്യ മാർക്വിസ്)

എല്ലാം ഭദ്രമായി അടുക്കിവച്ചു .ഒഴിഞ്ഞ അവന്റെ കട്ടിലിലേക്ക് നോക്കി ചിന്തിച്ചിരുന്നു ……

ഈയിടെയാണ് നവീന്റെ കഥകൾ വായിക്കാൻ ഇടയായത്.ഞാൻ അത്ഭുതപ്പെട്ടുപ്പോയി .കാരണം ഇരുത്തം വന്ന കഥാകാരന്മാരുടെ കൃതികൾക്കിടയിൽ സ്ഥാനം നേടാവുന്ന നല്ല കാമ്പുള്ള രചനകൾ. എന്തുകൊണ്ട്  ഇതുവായിക്കുവാൻ ഞാനിത്രയും വൈകിപ്പോയി .ഈ വൈകി വായനയെ എന്റെ മാത്രം കുറവായിക്കാണുന്നു.

തന്റെ കവിതകൾ ഒരു പുസ്തകമാക്കണമെന്ന് നവീന്റെ ആഗ്രഹമായിരുന്നു.അതിനുള്ള സന്ദർഭം കാത്തിരിക്കുകയായിരുന്നു  അദ്ദേഹം . എത്രയെത്ര സ്വപ്നങ്ങളാണ് ഒരു നിമിഷത്തിൽ ഇല്ലാതായത്.



ഇപ്പോൾ ആ ആഗ്രഹസഫലീകരണത്തിനായുള്ള ചില ബ്ലോഗ് സുഹൃത്തുക്കളുടെ പരിശ്രമം ശ്ലാഘനീയം തന്നെ . അങ്ങിനെയെങ്കിലും ആ ആഗ്രഹത്തിന്റെ ഫലപൂർത്തീകരണത്തിന്  നമുക്കും പങ്കാളികളാകാം .








പൊട്ടക്കലത്തിലെ മാൻഹോൾ ഇപ്പോഴും തുറന്നുതന്നെയിരിക്കുന്നു ,ഭാഷകളെ ഭാഷ്യങ്ങളെ മനസ്സിലാക്കാനാവാതെ ഒരു സമസ്യയായി.
പവിത്രമായ പാതകളെ……
പാവനമായ വേഗതകളെ..
അറിയുന്നില്ലേ?...
ഉയിരെടുത്തുപോകുന്നതിനോടോപ്പം,
ഒരു പ്രതിഭയെ നഷ്ടപ്പെടുത്തുകയായിരുന്നു.





ആ സൌഹൃദത്തിന്റെ ഓർമ്മക്കായ്




This entry was posted on 29/12/09 at 11:43 pm and is filed under . You can follow any responses to this entry through the comments feed .

2 പ്രതികരണങ്ങള്‍

അനശ്വര ഓ൪മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം!

13 January 2010 at 5:25 pm

വിട ജ്യോനവാ...

ശ്രീയുടെ കുറിപ്പുകളെല്ലാം വായിച്ചു കേട്ടോ.നന്ദി നന്ദി

26 January 2011 at 2:30 pm

Post a Comment