അനശ്വരസ്മരണകള്‍-4  

Posted by Sreejith in ബാ ഹോസ്പിറ്റലിലെ മോർച്ചറിയിൽ‍ പൊതുപ്രദർശ്ശനത്തിനു വച്ചപ്പോൾ ഒന്നു കാണുവാൻ സാധിച്ചു. അവസാനമായി ഒരു വിടപറയിലിന്റെ പരിവേഷമുണ്ടായിരുന്നു നിമിഷങ്ങൾക്ക്. മനസ്സ് മന്ത്രിക്കുകയായിരുന്നു . തീർച്ചയായും നിന്റെ കഥകൾ ഞാൻ വായിക്കും . ഞാൻ മാത്രമല്ല ലോകം   മുഴുവനും അത് വായിക്കപ്പെടണം .നിറം ചാർത്തിയ നിന്റെ  സ്വപ്നങ്ങൾ സാർത്ഥകമാകട്ടെ .. വിട സൌഹൃദമേ വിട.


അന്നൊരിക്കൽ റൈജുവേട്ടൻ എന്നെ റൂമിലേക്ക് വിളിച്ചു . “നമുക്ക് നവീന്റെ ബുക്കുകളും വസ്ത്രങ്ങളും അടുക്കി കൊടുത്തയക്കണം” അന്ന്  ഓരോന്നും അടുക്കിവക്കുമ്പോളും ഓർക്കുകയായിരുന്നു ഞങ്ങൾ പരിചയപ്പെട്ട ദിവസം. പെട്ടെന്ന് ആ പുസ്തകം എന്റെ കണ്ണിൽപ്പെട്ടു.  നിലവിളിയെ ക്കുറിച്ചുള്ള കടംങ്കഥകൾ..  അന്നു എനിക്കുകാണിച്ചു തന്ന അതേ പുസ്തകം . മനസ്സ് പിടഞ്ഞപോലെ. പിന്നീട് അടുക്കിവച്ച കൃതികൾരണ്ട് അദ്ധ്യായങ്ങളുള്ള നഗരം ( ടിപി അനിൽകുമാർ)
പൾപ്പ് ഫിക്ഷൻ ( ലതീഷ് മോഹൻ) –ജ്യോനവന് സ്നേഹം മാത്രം എന്നെഴുതി കയ്യൊപ്പ് ഇട്ടിരിക്കുന്നു
ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ (എൻ എസ് മാധവൻ)
പുഴക്കരയിലെ മില്ല് ( ജോർജ്ജ് എലിയട്ട്)
പാബ്ലോ നെരൂദയുടെ കവിതകൾ
സഹീർ (പൌലോ കൊയ്ലോ)
ഏകാന്തതയുടെ നൂറുവർഷങ്ങൾ(ഗബ്രിയേൽ ഗാർഷ്യ മാർക്വിസ്)

എല്ലാം ഭദ്രമായി അടുക്കിവച്ചു .ഒഴിഞ്ഞ അവന്റെ കട്ടിലിലേക്ക് നോക്കി ചിന്തിച്ചിരുന്നു ……

ഈയിടെയാണ് നവീന്റെ കഥകൾ വായിക്കാൻ ഇടയായത്.ഞാൻ അത്ഭുതപ്പെട്ടുപ്പോയി .കാരണം ഇരുത്തം വന്ന കഥാകാരന്മാരുടെ കൃതികൾക്കിടയിൽ സ്ഥാനം നേടാവുന്ന നല്ല കാമ്പുള്ള രചനകൾ. എന്തുകൊണ്ട്  ഇതുവായിക്കുവാൻ ഞാനിത്രയും വൈകിപ്പോയി .ഈ വൈകി വായനയെ എന്റെ മാത്രം കുറവായിക്കാണുന്നു.

തന്റെ കവിതകൾ ഒരു പുസ്തകമാക്കണമെന്ന് നവീന്റെ ആഗ്രഹമായിരുന്നു.അതിനുള്ള സന്ദർഭം കാത്തിരിക്കുകയായിരുന്നു  അദ്ദേഹം . എത്രയെത്ര സ്വപ്നങ്ങളാണ് ഒരു നിമിഷത്തിൽ ഇല്ലാതായത്.ഇപ്പോൾ ആ ആഗ്രഹസഫലീകരണത്തിനായുള്ള ചില ബ്ലോഗ് സുഹൃത്തുക്കളുടെ പരിശ്രമം ശ്ലാഘനീയം തന്നെ . അങ്ങിനെയെങ്കിലും ആ ആഗ്രഹത്തിന്റെ ഫലപൂർത്തീകരണത്തിന്  നമുക്കും പങ്കാളികളാകാം .
പൊട്ടക്കലത്തിലെ മാൻഹോൾ ഇപ്പോഴും തുറന്നുതന്നെയിരിക്കുന്നു ,ഭാഷകളെ ഭാഷ്യങ്ങളെ മനസ്സിലാക്കാനാവാതെ ഒരു സമസ്യയായി.
പവിത്രമായ പാതകളെ……
പാവനമായ വേഗതകളെ..
അറിയുന്നില്ലേ?...
ഉയിരെടുത്തുപോകുന്നതിനോടോപ്പം,
ഒരു പ്രതിഭയെ നഷ്ടപ്പെടുത്തുകയായിരുന്നു.

ആ സൌഹൃദത്തിന്റെ ഓർമ്മക്കായ്
ഡിസംബര്‍ ഓര്‍മ്മകളില്‍  

Posted by Sreejith in

ഡിസംബര്‍  എനിക്ക് ഓര്‍മ്മയാകുന്നത്  ഈ മഴത്തുള്ളികളിലൂടെ തന്നെ . ബ്ലോഗിങ്ങിന്റെ  ലോകത്തേക്ക്  ഞാന്‍ കടന്നു വരുന്നിട്ടു ഈ ശൈത്യകാലത്തില്‍ ഒരു വര്ഷം തികയുന്നു .. ഈ ഓര്‍മ്മകളിലെ മഴത്തുള്ളികള്‍  ഇനിയും പെയ്തൊഴിയാതെ നില്‍ക്കുവാന്‍ സഹായിച്ച  എന്റെ  എല്ലാ കൂട്ടുകാര്‍ക്കും  ഈ അവസരത്തില്‍ എന്റെ നന്ദി അറിയിക്കട്ടെ .. നന്ദി ഒരായിരം നന്ദി ....      

അനശ്വര സ്മരണകള്‍-3  

Posted by Sreejith in

അനശ്വര സ്മരണകള്‍ -2 ഇവിടെ  നിന്നും വായിക്കാം

സെപ്തംബർ 21 നു  രാവിലെ  ഓഫീസിലേക്ക്  പോകാൻ നിൽക്കുമ്പോൾ റൈജുവേട്ടന്റെ അപ്രതീക്ഷീതമായ ഒരു കാൾ . ഡാ  ഒരു ബാഡ് ന്യൂസുണ്ട് എന്ന മുഖവുരയോടെ ഞെട്ടിക്കുന്ന സത്യം റൈജുവേട്ടൻ പറയുമ്പോൾ സത്യത്തിൽ ഞാൻ തളരുകയായിരുന്നു . നവീനു എങ്ങിനെയുണ്ട് എന്നതിനു ഐസിയുവിലാണ് പ്രശ്നമാണ് എന്നൊക്കെ അവ്യക്തതയോടെ  പറയുമ്പോൾ ആ ശബ്ദത്തിലെ വിറയൽ  ഞാൻ തിരിച്ചറിഞ്ഞു  . ഞാൻ ആകെ മരവിച്ചു പോയി . മനസ്സിലേക്ക് ചിരിക്കുന്ന നവീന്റെ മുഖം തെളിഞ്ഞു വന്നു .എന്റെ  ചിന്തകൾക്ക് പ്രവർത്തികൾക്ക്  ശക്തി കുറഞ്ഞപോലെ .

ഇടക്കു റൈജുവേട്ടനെ വിളിച്ചു വിശദാംശങ്ങൾ ചോദിക്കുമ്പോൾ മനസ്സ് പ്രാർത്ഥിക്കുകയായിരുന്നു അവനു വേണ്ടി .. നീ കാണാൻ പോകുന്നില്ലേ എന്നതിനു ഇല്ല എന്നായിരുന്നു മറുപടി . എനിക്ക് പറ്റില്ല അവന്റെ കിടപ്പു കാണാൻ . എനിക്കു വയ്യ ..  പക്ഷേ എത്ര ദിവസം ഇങ്ങനെ പിടിച്ചു നിൽക്കും . മനസ്സിൽ അവന്റെ രൂപം , അവൻ ചോദിക്കുന്ന പോലെ , അവൻ കാണണമെന്നു ആഗ്രഹിക്കുന്ന പോലെ .. എന്തൊക്കെയോ മനസ്സിൽ മിന്നിമറയുന്നു .. ഒടുവിൽ ഐസിയുവിൽ ഞാൻ കണ്ട രൂപം , ഒരു നോട്ടം ഇല്ലാതെ , അവൻ  , മനസ്സിനെ നിയന്ത്രിക്കാൻ പാടുപെട്ടു . തിരിച്ച് റൈജുവേട്ടനേയും കൂടെയുള്ള യാത്രയിൽ പലതും ചോദിച്ചു റൈജുവേട്ടന്റെ മറുപടികൾ പലതും മുറിഞ്ഞു പോകുന്നത് ശ്രദ്ധിച്ചു. പലപ്പോഴും നിശബ്ദതയായിരുന്നു മറുപടി .അല്ലെങ്കിൽ വിതുമ്പലിന്റെ വക്കിലെത്തിയ വാക്കുകൾ .

ഓരോ ദിവസവും നവീന്റെ നില മോശമായി വരുകയായിരുന്നു അതിനിടയിൽ അദ്ദേഹത്തിന്റെ ബ്ലോഗിൽ അനുജൻ നെത്സണിന്റെ കമന്റിലൂടെ ലോകം മുഴുവൻ അറിയുകയായിരുന്നു .. പ്രാർത്ഥനകളുടെ പ്രവാഹമായിരുന്നു പിന്നീട് .. ലോകം മുഴുവൻ അവനുവേണ്ടി നിശബ്ദമായി കേഴുകയായിരുന്നു . ഒക്ടോബർ 2 നു അവനെ വീണ്ടും കാണാൻ പോകുമ്പോൾ റൈജുവേട്ടനും കൂടെയുണ്ടായിരുന്നു . വളരെ നിരാശ നിറഞ്ഞ  മനസ്സോടെ ആയിരുന്നു യാത്ര . വീണ്ടും അതേ കാഴ്ച പക്ഷേ ഒന്നും പ്രതീക്ഷിക്കാനില്ലാതെ . മസ്തിഷ്ക മരണം സ്ഥിതീകരിച്ച്  വെന്റിലേറ്ററിന്റെ സഹായത്തോടെ ..  എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന അവസ്ഥയിൽ . മരവിച്ച മനസ്സുമായി  തിരികെ വരുമ്പോൾ റൈജുവേട്ടനും അധികം  സംസാരിച്ചിരുന്നില്ല. ഇടക്ക് പറയും എനിക്കുറങ്ങാൻ സാധിക്കുന്നില്ല .തൊട്ടടുത്ത അവന്റെ കട്ടിലിലേക്ക് പെട്ടെന്ന് വിതുമ്പിയോ …… എനിക്കറിയാം ആ മനസ്സ് ഒരു സഹോദരനെപ്പോലെ  സ്നേഹിച്ചയാൾ .

ഒക്ടോബർ നാലിന്  പതിവുപോലെ ഓഫീസിലേക്ക്  പോകാൻ തയ്യാറെടുക്കുമ്പോൾ റൈജുവേട്ടന്റെ വിളി .. “ എടാ  അവൻ പോയി “ കൂടുതൽ ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല . വീണ്ടും ഒരു ചെറു പുഞ്ചിരിയുമായി  അവൻ മനസ്സിൽ ഒരു തരം യാന്ത്രികത . ഞാൻ അവനോട് ഒരു ബൈ പോലും പറഞ്ഞില്ലല്ലോ  .. എനിക്കായ്  അവൻ തന്ന ഓഫ് ലൈൻ മെസ്സേജുകൾ .. മനസ്സിലേക്കു  പെട്ടെന്ന് ഒരു പാട് കാര്യങ്ങൾ കയറിവരുന്നു ..  അടുക്കും ചിട്ടയുമില്ലാതെ

  “ ശ്രീജിത്ത്  പുഴ മാഗസിനിലെ എന്റെ കഥകൾ 
വായിച്ചിരുന്നോ ? .
“ഇല്ലപ്പാ സമയം കിട്ടിയില്ല”
“ഒകെ അപ്പ നേരവും ഒഴിവും തോന്നിയാൽ മാത്രം വായിച്ചാൽ 
മതി :)
അവനായി ഞാൻ ബാക്കി വച്ച കടം ..  ഇനിയെങ്ങിനെ ഞാൻ
അവനോട് അഭിപ്രായം പറയും .. ഈ കടം  
 എങ്ങിനെ വീട്ടും ..
അന്ന് പൊട്ടക്കലത്തിൽ അവന്റെ വേർപാട് 
അറിയിക്കുമ്പോൾ അവനറിയാതെ ഞാൻ ഒരു കമന്റ് 
ഇടുകയായിരുന്നു ..
(തുടരും )
അനശ്വര സ്മരണകള്‍ - 2  

Posted by Sreejith in

അനശ്വര സ്മരണകള്‍ - 1 ഇവിടെ നിന്നും വായിക്കാം

നവീന് ഇഷ്ടപ്പെട്ട ഒരു ഫോട്ടോപിന്നീട്‍  പലപ്പോഴുംപൊട്ടക്കലംതുറന്നു  കവിതകൾ വായിക്കുവാൻ തുടങ്ങി . ആസ്വാദനം പരിമിതികൾക്കുള്ളിലായതിനാൽ  ചില കവിതകൾ ഉൾക്കൊള്ളാൻ വിഷമം തോന്നിയിരുന്നു . ഒരിക്കൽ ഫോൺ ചെയ്ത സമയത്ത് ഞാൻ സൂചിപ്പിച്ചു. “ എന്താ നവീൻ കടിച്ചാൽ പൊട്ടാത്ത വാക്കുകൾകൊണ്ടാണല്ലോ കളികൾ “ . അപ്പോഴും ഒരു നിസ്സാര ചിരി മാത്രമായിരുന്നു മറുപടി . പതിവു വിശേഷങ്ങൾ ചോദിച്ചു കഴിഞ്ഞാൽ പിന്നെ കുറച്ച് കവിതാ നിരൂപണവും അതിലെ കാൽപ്പനികതയേയും  കുറിച്ചായിരിക്കും സംസാരം . സാഹിത്യത്തിൽ ഇത്രയും ആവേശമുള്ള ഒരാളെ ഞാൻ ആദ്യമായിരിക്കും കണ്ടുമുട്ടുന്നത് എന്നു തോന്നിപ്പോയി. റൈജുവേട്ടൻ പറയാറുണ്ട്  “ നവീൻ  വളരെ ശാന്തനാണ് . ചിലപ്പോൾ ഇരുന്നു വായിക്കുന്നത്  കാണാം . മറ്റു ചിലപ്പോൾ കവിതകൾ ചൊല്ലുന്നുണ്ടാകും , ചില നേരങ്ങളിൽ വലിയ ചിന്തയിലായിരിക്കും എന്നാൽ അതിനൊടുവിൽ ഒരു കവിത പ്രതീക്ഷിക്കാം . “


ഓർക്കൂട്ടിലെ സൌഹൃദനിരയിലേക്ക് കടന്നു വന്നപ്പോൾ എന്തുകൊണ്ട് സ്വന്തം ചിത്രങ്ങൾ ഇടുന്നില്ല എന്ന  ചോദ്യത്തിന്  . താത്പര്യമില്ല എന്ന ഒറ്റ വാക്കിലെ മറുപടി മാത്രമേ കിട്ടിയുള്ളു. റൈജുവേട്ടനും പറയാറുണ്ട്അവന്റെ ഒരു ഫോട്ടോ കാണണമെൻകിൽ  ഇത്തിരി ബുദ്ധിമുട്ടും .ഓർക്കൂട്ടിൽ മാത്രമല്ല  പല മഗസിനുകളിലും ഓൺ ലൈൻ പുബ്ലിഷിങ് സൈറ്റുകളിലും പോലും ഫോട്ടോ കൊടുക്കാൻ തയ്യാറല്ല എന്നിട്ടല്ലേ


ഇടക്കെപ്പോഴോ ചാറ്റ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒരു ചെറിയ സൌഹൃദന്വേഷണം  പിന്നെ പുഴ മാഗസിനിൽ പ്രസിദ്ധീകരിച്ച്ഒരു കഥയുടെ ലിൻക് അയച്ചു തന്നു . മുന്പ് പ്രസിദ്ധീകരിച്ചതാണ് , വായിച്ചിട്ട് അഭിപ്രായം അറിയിക്കണം “  എന്നു പറഞ്ഞു . ഞാൻ ഉറപ്പായും നോക്കമെന്നു പറഞ്ഞു. പിന്നീട് റൂമിലേക്ക് വരാൻ ക്ഷണിക്കുകയും ചെയ്തു . എന്നാൽ പലവിധ കാരണങ്ങളാൽ ആ സന്ദർശ്ശനം അങ്ങിനെ നീണ്ടു പോയി


ഇടക്ക് ഫോണിലൂടെ  സൌഹൃദം പുതിക്കിക്കൊണ്ടിരുന്നു. റൈജുവേട്ടനുമായി സംസാരിക്കുമ്പോഴും നവീന്റെ വിശേഷങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. ‘മാൻഹോൾപ്രസിദ്ധീകരിച്ചപ്പോൾ  പതിവുപോലെ ഒന്നും മനസ്സിലാക്കാതെ വായിച്ചു . ഇനി എന്തായാലും ഇതു ചോദിക്കണം  മനസ്സിൽ ഉറപ്പിച്ചു.


ഒരു ദിവസം ചാറ്റ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടപ്പോൾ  (കൃത്യമായിപ്പറഞ്ഞാൽ  2009 സെപ്തംബർ 15 ന്  രാത്രി 8.50 ന് ) പതിവുപോലെ സംസാരങ്ങൾക്കിടയിൽ എന്റെ പുതിയ പരീക്ഷണത്തെ ക്കുറിച്ച്  അദ്ദേഹത്തോട് ചോദിച്ചു. “ ഉം  കവിതയല്ലേ നന്നായിട്ടുണ്ട്   മണ്ണ്  എന്ന വിഷയത്തെക്കുറിച്ച്  കുറെ ചിന്തിക്കാനുണ്ട് .” എന്നായിരുന്നു നവീന്റെ മറുപടി . എന്റെ   ജാള്യത മനസ്സിലാക്കിയ നവീൻ ഇങ്ങനെ പറഞ്ഞു  “ അവിടെ  ഷൈജു കോട്ടാത്തല  കമന്റിൽ പറഞ്ഞപോലെ   താനെഴുതടോ  , എഴുതി എഴുതി  താനെ തെളിഞ്ഞോളും ,“  പിന്നെ ഞാൻ അതിനെക്കുറിച്ച് സംസാരിച്ചില്ല  . 
(ജി ടോക്കിലെ ചില പ്രസക്ത ഭാഗങ്ങൾ തുടരുന്നു )
പിന്നെ നവീൻ പറഞ്ഞുബ്ലോഗിൽ തന്നെ  നല്ല നിലവാരത്തിൽ  എഴുതുന്ന ആൾക്കാരുണ്ട് . കഥയും മറ്റുമൊക്കെ . നിറുത്താതെ അവയൊക്കെ വായിച്ചുകൊണ്ടിരിക്കണം. സിമിയുടെ കഥ വായിച്ചിരുന്നോ ? അതു പോലെ സജി ചേട്ടന്റെ  കഥ ? “
ഞാ : ഇല്ല , ലിങ്ക് തരുമോ ?
നവീ : സറീനയുടെ അകം വാഴ്വു  കവിത ?
ഞാ  : ഇല്ല  വായന കുറവാണ് ?

നവീ  :  http://simynazareth.blogspot.com/  (സിമി ) , ഈ അടുത്ത കാലത്ത് വായിച്ച  ഏറ്റവും നല്ല                           കവിത .                      
ഞാ  : ഏതാ ?
നവീ  : http://onappathipp.blogspot.com/2009/08/blog-post_6453.html (സറീനയുടെ കവിത ) അടുത്ത കാലത്ത്  ബ്ലോഗിലുണ്ടായ ഏറ്റവും നല്ല കവിത ,  പോയോ ?
ഞാ  : ഇല്ല , ഞാൻ ലിങ്കുക നോക്കിക്കൊണ്ടിരിക്കുകയാണ്

നവീൻ : ഓ കെ
ഞാൻ‍ :  എന്താ സറീന  ചീരയിലകൊണ്ട് അർത്ഥമാക്കുന്നത് ?
നവീൻ : ശ്രീകൃഷ്ണന്റെ  അക്ഷയ പാത്രം .. ഐതീഹ്യം ഓർമ്മയില്ലേ .. അതുമായി  ഒന്നു ചേർത്തു വായിച്ചു നോക്കിയേ 
നവീൻ: http://thamassa.blogspot.com/2009/09/blog-post.html (സജി ചേട്ടന്റെ  ബ്ലോഗ്)
ഞാൻ : ശരി , എന്നാലും എന്തൊക്കെയോ അർത്ഥതലങ്ങൾ  ഉണ്ട് അതിൽ .
നവീൻ :  അതാണല്ലോ  കവിത  ആയിരം പേർ വായിക്കുമ്പോൾ  ആയിരം അനുഭൂതികൾ , ഷൈജു കോട്ടത്തലയുടെ കവിതകൾ വായിച്ചിരുന്നോ?
ഞാൻ : വായിച്ചു
നവീൻ : എനിക്കൊത്തിരി ഇഷ്ടമായി
ഞാൻ : ഷോർട് പോയംസ്  വളരെ  ചെറുത്
നവീൻ: അതെ ഹൈക്കു ,  ഹൈക്കു മുൻപ്  വായിച്ചിട്ടുണ്ടോ ?
ഞാൻ : ഇല്ല
നവീൻ : ബാഷോയുടെ
ഞാൻ : ഇല്ല
ഇതു വായിക്കൂ
ഞാൻ : ശരി , നന്ദി
നവീൻ: ഞെട്ടിയോ ?
ഞാൻ : ഉവ്വ്
നവീൻ: it was on 16 th centuary    the great basho
ഞാൻ : ഉം
നവീൻ : പകലത്തു കാണുമ്പോ
ഒരു വെറും കീടമീ
മിന്നാമിന്നി.

 പൂവിന്നാഴം വിട്ടുപോരാ
തേനീച്ചയ്ക്കെന്തു മടി!

ഞാൻ : ഞാൻ എല്ലാം ബ്ലോഗ് ലിസ്റ്റിൽ ചേർക്കുകയാണ്.. പിന്നീടുള്ള വായനക്ക്
നവീൻ : ഗുഡ്
ഞാൻ :  സമയം കുറച്ചായി നവീൻ ഭായ് ഞാനപ്പോൾ .
നവീൻ : ok dear      if u have time see some claasic movie also
ഞാൻ : ശരി  തീർച്ചയായും


നവീന്റെ  ഈ ലിങ്കിനു ശേഷം പെട്ടെന്ന് നെറ്റ് കട്ടായി . എന്തോ എനിക്കൊരു ബൈ പറയാനോ, ഗുഡ് നൈറ്റ് പറായാനോ  സാധിച്ചില്ല. 10 മിനുറ്റിനു ശേഷം നെറ്റ് കണക്ടായപ്പോൾ  നവീന്റെ ഓഫ് ലൈൻ മെസ്സേജ് കാണാൻ കഴിഞ്ഞു .
These messages were sent while you were offline.


ഇതു കണ്ടപ്പോൾ  മനസ്സിൽ ഒരു വിഷമം .. അവനോട് ഒന്നും പറയാൻ സാധിച്ചില്ലല്ലോ നവീൻ അന്നു തന്ന എല്ലാ ലിൻകുകളും പരിശോധിച്ചു .എന്തോ ഇപ്രാവശ്യം എന്നോട് അവന്റെ കഥകൾ വായിച്ചില്ലേ  എന്നു മാത്രം ചോദിച്ചില്ല. അഥവാ ചോദിച്ചിരുന്നെൻകിൽ  എനിക്കവനെ  നിരാശപ്പെടുത്തേണ്ടി വരുമായിരുന്നു . എന്നിലെ മടിയനോട് എനിക്ക് വെറുപ്പ് തോന്നിയ നിമിഷങ്ങൾ  ആയിരുന്നു അവ. എൻകിലും അടുത്തു തന്നെ വായിക്കണമെന്ന് നിശ്ചയിച്ചു അതോടൊപ്പം മാൻഹോളിനെ ക്കുറിച്ച് ചോദിക്കാൻ വിട്ടുപോയല്ലോ എന്നും ചിന്തിച്ചു. തന്റെ അറിവുകൾ മറ്റുള്ളവർക്കും കൂടി പകർന്നുകൊടുക്കണമെന്ന അദ്ദേഹത്തിന്റെ മനസ്സിനെ  പ്രകീർത്തിക്കാതിരിക്കനാവില്ല. അദ്ദേഹത്തിന്റെ അറിവിന്റെ നിലവാരം , ചിന്തകൾ എത്രയോ മികച്ചതാണ്.അപ്പോഴും ഒരു ശുഭരാത്രി നേരാത്തതിന്റെ  ദു:ഖം ഉള്ളിൽ ഘനീഭവിച്ചു കിടന്നിരുന്നു.


(തുടരും)