അനശ്വരസ്മരണകള്‍-4  

Posted by Sreejith in



 ബാ ഹോസ്പിറ്റലിലെ മോർച്ചറിയിൽ‍ പൊതുപ്രദർശ്ശനത്തിനു വച്ചപ്പോൾ ഒന്നു കാണുവാൻ സാധിച്ചു. അവസാനമായി ഒരു വിടപറയിലിന്റെ പരിവേഷമുണ്ടായിരുന്നു നിമിഷങ്ങൾക്ക്. മനസ്സ് മന്ത്രിക്കുകയായിരുന്നു . തീർച്ചയായും നിന്റെ കഥകൾ ഞാൻ വായിക്കും . ഞാൻ മാത്രമല്ല ലോകം   മുഴുവനും അത് വായിക്കപ്പെടണം .നിറം ചാർത്തിയ നിന്റെ  സ്വപ്നങ്ങൾ സാർത്ഥകമാകട്ടെ .. വിട സൌഹൃദമേ വിട.


അന്നൊരിക്കൽ റൈജുവേട്ടൻ എന്നെ റൂമിലേക്ക് വിളിച്ചു . “നമുക്ക് നവീന്റെ ബുക്കുകളും വസ്ത്രങ്ങളും അടുക്കി കൊടുത്തയക്കണം” അന്ന്  ഓരോന്നും അടുക്കിവക്കുമ്പോളും ഓർക്കുകയായിരുന്നു ഞങ്ങൾ പരിചയപ്പെട്ട ദിവസം. പെട്ടെന്ന് ആ പുസ്തകം എന്റെ കണ്ണിൽപ്പെട്ടു.  നിലവിളിയെ ക്കുറിച്ചുള്ള കടംങ്കഥകൾ..  അന്നു എനിക്കുകാണിച്ചു തന്ന അതേ പുസ്തകം . മനസ്സ് പിടഞ്ഞപോലെ. പിന്നീട് അടുക്കിവച്ച കൃതികൾ



രണ്ട് അദ്ധ്യായങ്ങളുള്ള നഗരം ( ടിപി അനിൽകുമാർ)
പൾപ്പ് ഫിക്ഷൻ ( ലതീഷ് മോഹൻ) –ജ്യോനവന് സ്നേഹം മാത്രം എന്നെഴുതി കയ്യൊപ്പ് ഇട്ടിരിക്കുന്നു
ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ (എൻ എസ് മാധവൻ)
പുഴക്കരയിലെ മില്ല് ( ജോർജ്ജ് എലിയട്ട്)
പാബ്ലോ നെരൂദയുടെ കവിതകൾ
സഹീർ (പൌലോ കൊയ്ലോ)
ഏകാന്തതയുടെ നൂറുവർഷങ്ങൾ(ഗബ്രിയേൽ ഗാർഷ്യ മാർക്വിസ്)

എല്ലാം ഭദ്രമായി അടുക്കിവച്ചു .ഒഴിഞ്ഞ അവന്റെ കട്ടിലിലേക്ക് നോക്കി ചിന്തിച്ചിരുന്നു ……

ഈയിടെയാണ് നവീന്റെ കഥകൾ വായിക്കാൻ ഇടയായത്.ഞാൻ അത്ഭുതപ്പെട്ടുപ്പോയി .കാരണം ഇരുത്തം വന്ന കഥാകാരന്മാരുടെ കൃതികൾക്കിടയിൽ സ്ഥാനം നേടാവുന്ന നല്ല കാമ്പുള്ള രചനകൾ. എന്തുകൊണ്ട്  ഇതുവായിക്കുവാൻ ഞാനിത്രയും വൈകിപ്പോയി .ഈ വൈകി വായനയെ എന്റെ മാത്രം കുറവായിക്കാണുന്നു.

തന്റെ കവിതകൾ ഒരു പുസ്തകമാക്കണമെന്ന് നവീന്റെ ആഗ്രഹമായിരുന്നു.അതിനുള്ള സന്ദർഭം കാത്തിരിക്കുകയായിരുന്നു  അദ്ദേഹം . എത്രയെത്ര സ്വപ്നങ്ങളാണ് ഒരു നിമിഷത്തിൽ ഇല്ലാതായത്.



ഇപ്പോൾ ആ ആഗ്രഹസഫലീകരണത്തിനായുള്ള ചില ബ്ലോഗ് സുഹൃത്തുക്കളുടെ പരിശ്രമം ശ്ലാഘനീയം തന്നെ . അങ്ങിനെയെങ്കിലും ആ ആഗ്രഹത്തിന്റെ ഫലപൂർത്തീകരണത്തിന്  നമുക്കും പങ്കാളികളാകാം .








പൊട്ടക്കലത്തിലെ മാൻഹോൾ ഇപ്പോഴും തുറന്നുതന്നെയിരിക്കുന്നു ,ഭാഷകളെ ഭാഷ്യങ്ങളെ മനസ്സിലാക്കാനാവാതെ ഒരു സമസ്യയായി.
പവിത്രമായ പാതകളെ……
പാവനമായ വേഗതകളെ..
അറിയുന്നില്ലേ?...
ഉയിരെടുത്തുപോകുന്നതിനോടോപ്പം,
ഒരു പ്രതിഭയെ നഷ്ടപ്പെടുത്തുകയായിരുന്നു.





ആ സൌഹൃദത്തിന്റെ ഓർമ്മക്കായ്




ഡിസംബര്‍ ഓര്‍മ്മകളില്‍  

Posted by Sreejith in

ഡിസംബര്‍  എനിക്ക് ഓര്‍മ്മയാകുന്നത്  ഈ മഴത്തുള്ളികളിലൂടെ തന്നെ . ബ്ലോഗിങ്ങിന്റെ  ലോകത്തേക്ക്  ഞാന്‍ കടന്നു വരുന്നിട്ടു ഈ ശൈത്യകാലത്തില്‍ ഒരു വര്ഷം തികയുന്നു .. ഈ ഓര്‍മ്മകളിലെ മഴത്തുള്ളികള്‍  ഇനിയും പെയ്തൊഴിയാതെ നില്‍ക്കുവാന്‍ സഹായിച്ച  എന്റെ  എല്ലാ കൂട്ടുകാര്‍ക്കും  ഈ അവസരത്തില്‍ എന്റെ നന്ദി അറിയിക്കട്ടെ .. നന്ദി ഒരായിരം നന്ദി ....      

അനശ്വര സ്മരണകള്‍-3  

Posted by Sreejith in

അനശ്വര സ്മരണകള്‍ -2 ഇവിടെ  നിന്നും വായിക്കാം





സെപ്തംബർ 21 നു  രാവിലെ  ഓഫീസിലേക്ക്  പോകാൻ നിൽക്കുമ്പോൾ റൈജുവേട്ടന്റെ അപ്രതീക്ഷീതമായ ഒരു കാൾ . ഡാ  ഒരു ബാഡ് ന്യൂസുണ്ട് എന്ന മുഖവുരയോടെ ഞെട്ടിക്കുന്ന സത്യം റൈജുവേട്ടൻ പറയുമ്പോൾ സത്യത്തിൽ ഞാൻ തളരുകയായിരുന്നു . നവീനു എങ്ങിനെയുണ്ട് എന്നതിനു ഐസിയുവിലാണ് പ്രശ്നമാണ് എന്നൊക്കെ അവ്യക്തതയോടെ  പറയുമ്പോൾ ആ ശബ്ദത്തിലെ വിറയൽ  ഞാൻ തിരിച്ചറിഞ്ഞു  . ഞാൻ ആകെ മരവിച്ചു പോയി . മനസ്സിലേക്ക് ചിരിക്കുന്ന നവീന്റെ മുഖം തെളിഞ്ഞു വന്നു .എന്റെ  ചിന്തകൾക്ക് പ്രവർത്തികൾക്ക്  ശക്തി കുറഞ്ഞപോലെ .

ഇടക്കു റൈജുവേട്ടനെ വിളിച്ചു വിശദാംശങ്ങൾ ചോദിക്കുമ്പോൾ മനസ്സ് പ്രാർത്ഥിക്കുകയായിരുന്നു അവനു വേണ്ടി .. നീ കാണാൻ പോകുന്നില്ലേ എന്നതിനു ഇല്ല എന്നായിരുന്നു മറുപടി . എനിക്ക് പറ്റില്ല അവന്റെ കിടപ്പു കാണാൻ . എനിക്കു വയ്യ ..  പക്ഷേ എത്ര ദിവസം ഇങ്ങനെ പിടിച്ചു നിൽക്കും . മനസ്സിൽ അവന്റെ രൂപം , അവൻ ചോദിക്കുന്ന പോലെ , അവൻ കാണണമെന്നു ആഗ്രഹിക്കുന്ന പോലെ .. എന്തൊക്കെയോ മനസ്സിൽ മിന്നിമറയുന്നു .. ഒടുവിൽ ഐസിയുവിൽ ഞാൻ കണ്ട രൂപം , ഒരു നോട്ടം ഇല്ലാതെ , അവൻ  , മനസ്സിനെ നിയന്ത്രിക്കാൻ പാടുപെട്ടു . തിരിച്ച് റൈജുവേട്ടനേയും കൂടെയുള്ള യാത്രയിൽ പലതും ചോദിച്ചു റൈജുവേട്ടന്റെ മറുപടികൾ പലതും മുറിഞ്ഞു പോകുന്നത് ശ്രദ്ധിച്ചു. പലപ്പോഴും നിശബ്ദതയായിരുന്നു മറുപടി .അല്ലെങ്കിൽ വിതുമ്പലിന്റെ വക്കിലെത്തിയ വാക്കുകൾ .

ഓരോ ദിവസവും നവീന്റെ നില മോശമായി വരുകയായിരുന്നു അതിനിടയിൽ അദ്ദേഹത്തിന്റെ ബ്ലോഗിൽ അനുജൻ നെത്സണിന്റെ കമന്റിലൂടെ ലോകം മുഴുവൻ അറിയുകയായിരുന്നു .. പ്രാർത്ഥനകളുടെ പ്രവാഹമായിരുന്നു പിന്നീട് .. ലോകം മുഴുവൻ അവനുവേണ്ടി നിശബ്ദമായി കേഴുകയായിരുന്നു . ഒക്ടോബർ 2 നു അവനെ വീണ്ടും കാണാൻ പോകുമ്പോൾ റൈജുവേട്ടനും കൂടെയുണ്ടായിരുന്നു . വളരെ നിരാശ നിറഞ്ഞ  മനസ്സോടെ ആയിരുന്നു യാത്ര . വീണ്ടും അതേ കാഴ്ച പക്ഷേ ഒന്നും പ്രതീക്ഷിക്കാനില്ലാതെ . മസ്തിഷ്ക മരണം സ്ഥിതീകരിച്ച്  വെന്റിലേറ്ററിന്റെ സഹായത്തോടെ ..  എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന അവസ്ഥയിൽ . മരവിച്ച മനസ്സുമായി  തിരികെ വരുമ്പോൾ റൈജുവേട്ടനും അധികം  സംസാരിച്ചിരുന്നില്ല. ഇടക്ക് പറയും എനിക്കുറങ്ങാൻ സാധിക്കുന്നില്ല .തൊട്ടടുത്ത അവന്റെ കട്ടിലിലേക്ക് പെട്ടെന്ന് വിതുമ്പിയോ …… എനിക്കറിയാം ആ മനസ്സ് ഒരു സഹോദരനെപ്പോലെ  സ്നേഹിച്ചയാൾ .

ഒക്ടോബർ നാലിന്  പതിവുപോലെ ഓഫീസിലേക്ക്  പോകാൻ തയ്യാറെടുക്കുമ്പോൾ റൈജുവേട്ടന്റെ വിളി .. “ എടാ  അവൻ പോയി “ കൂടുതൽ ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല . വീണ്ടും ഒരു ചെറു പുഞ്ചിരിയുമായി  അവൻ മനസ്സിൽ ഒരു തരം യാന്ത്രികത . ഞാൻ അവനോട് ഒരു ബൈ പോലും പറഞ്ഞില്ലല്ലോ  .. എനിക്കായ്  അവൻ തന്ന ഓഫ് ലൈൻ മെസ്സേജുകൾ .. മനസ്സിലേക്കു  പെട്ടെന്ന് ഒരു പാട് കാര്യങ്ങൾ കയറിവരുന്നു ..  അടുക്കും ചിട്ടയുമില്ലാതെ

  “ ശ്രീജിത്ത്  പുഴ മാഗസിനിലെ എന്റെ കഥകൾ 
വായിച്ചിരുന്നോ ? .
“ഇല്ലപ്പാ സമയം കിട്ടിയില്ല”
“ഒകെ അപ്പ നേരവും ഒഴിവും തോന്നിയാൽ മാത്രം വായിച്ചാൽ 
മതി :)
അവനായി ഞാൻ ബാക്കി വച്ച കടം ..  ഇനിയെങ്ങിനെ ഞാൻ
അവനോട് അഭിപ്രായം പറയും .. ഈ കടം  
 എങ്ങിനെ വീട്ടും ..
അന്ന് പൊട്ടക്കലത്തിൽ അവന്റെ വേർപാട് 
അറിയിക്കുമ്പോൾ അവനറിയാതെ ഞാൻ ഒരു കമന്റ് 
ഇടുകയായിരുന്നു ..
(തുടരും )








അനശ്വര സ്മരണകള്‍ - 2  

Posted by Sreejith in

അനശ്വര സ്മരണകള്‍ - 1 ഇവിടെ നിന്നും വായിക്കാം





നവീന് ഇഷ്ടപ്പെട്ട ഒരു ഫോട്ടോ



പിന്നീട്‍  പലപ്പോഴുംപൊട്ടക്കലംതുറന്നു  കവിതകൾ വായിക്കുവാൻ തുടങ്ങി . ആസ്വാദനം പരിമിതികൾക്കുള്ളിലായതിനാൽ  ചില കവിതകൾ ഉൾക്കൊള്ളാൻ വിഷമം തോന്നിയിരുന്നു . ഒരിക്കൽ ഫോൺ ചെയ്ത സമയത്ത് ഞാൻ സൂചിപ്പിച്ചു. “ എന്താ നവീൻ കടിച്ചാൽ പൊട്ടാത്ത വാക്കുകൾകൊണ്ടാണല്ലോ കളികൾ “ . അപ്പോഴും ഒരു നിസ്സാര ചിരി മാത്രമായിരുന്നു മറുപടി . പതിവു വിശേഷങ്ങൾ ചോദിച്ചു കഴിഞ്ഞാൽ പിന്നെ കുറച്ച് കവിതാ നിരൂപണവും അതിലെ കാൽപ്പനികതയേയും  കുറിച്ചായിരിക്കും സംസാരം . സാഹിത്യത്തിൽ ഇത്രയും ആവേശമുള്ള ഒരാളെ ഞാൻ ആദ്യമായിരിക്കും കണ്ടുമുട്ടുന്നത് എന്നു തോന്നിപ്പോയി. റൈജുവേട്ടൻ പറയാറുണ്ട്  “ നവീൻ  വളരെ ശാന്തനാണ് . ചിലപ്പോൾ ഇരുന്നു വായിക്കുന്നത്  കാണാം . മറ്റു ചിലപ്പോൾ കവിതകൾ ചൊല്ലുന്നുണ്ടാകും , ചില നേരങ്ങളിൽ വലിയ ചിന്തയിലായിരിക്കും എന്നാൽ അതിനൊടുവിൽ ഒരു കവിത പ്രതീക്ഷിക്കാം . “


ഓർക്കൂട്ടിലെ സൌഹൃദനിരയിലേക്ക് കടന്നു വന്നപ്പോൾ എന്തുകൊണ്ട് സ്വന്തം ചിത്രങ്ങൾ ഇടുന്നില്ല എന്ന  ചോദ്യത്തിന്  . താത്പര്യമില്ല എന്ന ഒറ്റ വാക്കിലെ മറുപടി മാത്രമേ കിട്ടിയുള്ളു. റൈജുവേട്ടനും പറയാറുണ്ട്അവന്റെ ഒരു ഫോട്ടോ കാണണമെൻകിൽ  ഇത്തിരി ബുദ്ധിമുട്ടും .ഓർക്കൂട്ടിൽ മാത്രമല്ല  പല മഗസിനുകളിലും ഓൺ ലൈൻ പുബ്ലിഷിങ് സൈറ്റുകളിലും പോലും ഫോട്ടോ കൊടുക്കാൻ തയ്യാറല്ല എന്നിട്ടല്ലേ


ഇടക്കെപ്പോഴോ ചാറ്റ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒരു ചെറിയ സൌഹൃദന്വേഷണം  പിന്നെ പുഴ മാഗസിനിൽ പ്രസിദ്ധീകരിച്ച്ഒരു കഥയുടെ ലിൻക് അയച്ചു തന്നു . മുന്പ് പ്രസിദ്ധീകരിച്ചതാണ് , വായിച്ചിട്ട് അഭിപ്രായം അറിയിക്കണം “  എന്നു പറഞ്ഞു . ഞാൻ ഉറപ്പായും നോക്കമെന്നു പറഞ്ഞു. പിന്നീട് റൂമിലേക്ക് വരാൻ ക്ഷണിക്കുകയും ചെയ്തു . എന്നാൽ പലവിധ കാരണങ്ങളാൽ ആ സന്ദർശ്ശനം അങ്ങിനെ നീണ്ടു പോയി


ഇടക്ക് ഫോണിലൂടെ  സൌഹൃദം പുതിക്കിക്കൊണ്ടിരുന്നു. റൈജുവേട്ടനുമായി സംസാരിക്കുമ്പോഴും നവീന്റെ വിശേഷങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. ‘മാൻഹോൾപ്രസിദ്ധീകരിച്ചപ്പോൾ  പതിവുപോലെ ഒന്നും മനസ്സിലാക്കാതെ വായിച്ചു . ഇനി എന്തായാലും ഇതു ചോദിക്കണം  മനസ്സിൽ ഉറപ്പിച്ചു.


ഒരു ദിവസം ചാറ്റ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടപ്പോൾ  (കൃത്യമായിപ്പറഞ്ഞാൽ  2009 സെപ്തംബർ 15 ന്  രാത്രി 8.50 ന് ) പതിവുപോലെ സംസാരങ്ങൾക്കിടയിൽ എന്റെ പുതിയ പരീക്ഷണത്തെ ക്കുറിച്ച്  അദ്ദേഹത്തോട് ചോദിച്ചു. “ ഉം  കവിതയല്ലേ നന്നായിട്ടുണ്ട്   മണ്ണ്  എന്ന വിഷയത്തെക്കുറിച്ച്  കുറെ ചിന്തിക്കാനുണ്ട് .” എന്നായിരുന്നു നവീന്റെ മറുപടി . എന്റെ   ജാള്യത മനസ്സിലാക്കിയ നവീൻ ഇങ്ങനെ പറഞ്ഞു  “ അവിടെ  ഷൈജു കോട്ടാത്തല  കമന്റിൽ പറഞ്ഞപോലെ   താനെഴുതടോ  , എഴുതി എഴുതി  താനെ തെളിഞ്ഞോളും ,“  പിന്നെ ഞാൻ അതിനെക്കുറിച്ച് സംസാരിച്ചില്ല  . 
(ജി ടോക്കിലെ ചില പ്രസക്ത ഭാഗങ്ങൾ തുടരുന്നു )
പിന്നെ നവീൻ പറഞ്ഞുബ്ലോഗിൽ തന്നെ  നല്ല നിലവാരത്തിൽ  എഴുതുന്ന ആൾക്കാരുണ്ട് . കഥയും മറ്റുമൊക്കെ . നിറുത്താതെ അവയൊക്കെ വായിച്ചുകൊണ്ടിരിക്കണം. സിമിയുടെ കഥ വായിച്ചിരുന്നോ ? അതു പോലെ സജി ചേട്ടന്റെ  കഥ ? “
ഞാ : ഇല്ല , ലിങ്ക് തരുമോ ?
നവീ : സറീനയുടെ അകം വാഴ്വു  കവിത ?
ഞാ  : ഇല്ല  വായന കുറവാണ് ?

നവീ  :  http://simynazareth.blogspot.com/  (സിമി ) , ഈ അടുത്ത കാലത്ത് വായിച്ച  ഏറ്റവും നല്ല                           കവിത .                      
ഞാ  : ഏതാ ?
നവീ  : http://onappathipp.blogspot.com/2009/08/blog-post_6453.html (സറീനയുടെ കവിത ) അടുത്ത കാലത്ത്  ബ്ലോഗിലുണ്ടായ ഏറ്റവും നല്ല കവിത ,  പോയോ ?
ഞാ  : ഇല്ല , ഞാൻ ലിങ്കുക നോക്കിക്കൊണ്ടിരിക്കുകയാണ്

നവീൻ : ഓ കെ
ഞാൻ‍ :  എന്താ സറീന  ചീരയിലകൊണ്ട് അർത്ഥമാക്കുന്നത് ?
നവീൻ : ശ്രീകൃഷ്ണന്റെ  അക്ഷയ പാത്രം .. ഐതീഹ്യം ഓർമ്മയില്ലേ .. അതുമായി  ഒന്നു ചേർത്തു വായിച്ചു നോക്കിയേ 
നവീൻ: http://thamassa.blogspot.com/2009/09/blog-post.html (സജി ചേട്ടന്റെ  ബ്ലോഗ്)
ഞാൻ : ശരി , എന്നാലും എന്തൊക്കെയോ അർത്ഥതലങ്ങൾ  ഉണ്ട് അതിൽ .
നവീൻ :  അതാണല്ലോ  കവിത  ആയിരം പേർ വായിക്കുമ്പോൾ  ആയിരം അനുഭൂതികൾ , ഷൈജു കോട്ടത്തലയുടെ കവിതകൾ വായിച്ചിരുന്നോ?
ഞാൻ : വായിച്ചു
നവീൻ : എനിക്കൊത്തിരി ഇഷ്ടമായി
ഞാൻ : ഷോർട് പോയംസ്  വളരെ  ചെറുത്
നവീൻ: അതെ ഹൈക്കു ,  ഹൈക്കു മുൻപ്  വായിച്ചിട്ടുണ്ടോ ?
ഞാൻ : ഇല്ല
നവീൻ : ബാഷോയുടെ
ഞാൻ : ഇല്ല
ഇതു വായിക്കൂ
ഞാൻ : ശരി , നന്ദി
നവീൻ: ഞെട്ടിയോ ?
ഞാൻ : ഉവ്വ്
നവീൻ: it was on 16 th centuary    the great basho
ഞാൻ : ഉം
നവീൻ : പകലത്തു കാണുമ്പോ
ഒരു വെറും കീടമീ
മിന്നാമിന്നി.

 പൂവിന്നാഴം വിട്ടുപോരാ
തേനീച്ചയ്ക്കെന്തു മടി!

ഞാൻ : ഞാൻ എല്ലാം ബ്ലോഗ് ലിസ്റ്റിൽ ചേർക്കുകയാണ്.. പിന്നീടുള്ള വായനക്ക്
നവീൻ : ഗുഡ്
ഞാൻ :  സമയം കുറച്ചായി നവീൻ ഭായ് ഞാനപ്പോൾ .
നവീൻ : ok dear      if u have time see some claasic movie also
ഞാൻ : ശരി  തീർച്ചയായും


നവീന്റെ  ഈ ലിങ്കിനു ശേഷം പെട്ടെന്ന് നെറ്റ് കട്ടായി . എന്തോ എനിക്കൊരു ബൈ പറയാനോ, ഗുഡ് നൈറ്റ് പറായാനോ  സാധിച്ചില്ല. 10 മിനുറ്റിനു ശേഷം നെറ്റ് കണക്ടായപ്പോൾ  നവീന്റെ ഓഫ് ലൈൻ മെസ്സേജ് കാണാൻ കഴിഞ്ഞു .




These messages were sent while you were offline.


ഇതു കണ്ടപ്പോൾ  മനസ്സിൽ ഒരു വിഷമം .. അവനോട് ഒന്നും പറയാൻ സാധിച്ചില്ലല്ലോ നവീൻ അന്നു തന്ന എല്ലാ ലിൻകുകളും പരിശോധിച്ചു .എന്തോ ഇപ്രാവശ്യം എന്നോട് അവന്റെ കഥകൾ വായിച്ചില്ലേ  എന്നു മാത്രം ചോദിച്ചില്ല. അഥവാ ചോദിച്ചിരുന്നെൻകിൽ  എനിക്കവനെ  നിരാശപ്പെടുത്തേണ്ടി വരുമായിരുന്നു . എന്നിലെ മടിയനോട് എനിക്ക് വെറുപ്പ് തോന്നിയ നിമിഷങ്ങൾ  ആയിരുന്നു അവ. എൻകിലും അടുത്തു തന്നെ വായിക്കണമെന്ന് നിശ്ചയിച്ചു അതോടൊപ്പം മാൻഹോളിനെ ക്കുറിച്ച് ചോദിക്കാൻ വിട്ടുപോയല്ലോ എന്നും ചിന്തിച്ചു. തന്റെ അറിവുകൾ മറ്റുള്ളവർക്കും കൂടി പകർന്നുകൊടുക്കണമെന്ന അദ്ദേഹത്തിന്റെ മനസ്സിനെ  പ്രകീർത്തിക്കാതിരിക്കനാവില്ല. അദ്ദേഹത്തിന്റെ അറിവിന്റെ നിലവാരം , ചിന്തകൾ എത്രയോ മികച്ചതാണ്.അപ്പോഴും ഒരു ശുഭരാത്രി നേരാത്തതിന്റെ  ദു:ഖം ഉള്ളിൽ ഘനീഭവിച്ചു കിടന്നിരുന്നു.


(തുടരും)

അനശ്വര സ്മരണകള്‍ -1  

Posted by Sreejith in ,

ജ്യോനവന്‍ ഒരോര്‍മ്മ 

ഞാനാണ് പുനരുത്ഥാനവും ജീവനും.
എന്നില്‍  വിശ്വസിക്കുന്നവന്‍  മരിച്ചാലും ജീവിക്കും” (യോഹ11:25)


തെ ചിലര്‍  അങ്ങിനെയാണ്. അവര്‍ക്ക് മരണമില്ല . എന്നും നമ്മുടെ മനസ്സില്‍  എക്കാലവും ജീവിക്കും . ഇതെല്ലാം ഇഷ്ടപ്പെട്ട പുഷ്പത്തിനെ മൊട്ടിലേ നുള്ളുന്ന തോട്ടക്കാരന്റെ  വികൃതി മാത്രം . ജ്യോനവന്‍  എന്ന പുഷ്പത്തിന് നമ്മുടെ ഹൃദയത്തിലാണ് സ്ഥാനം കൊടുക്കുന്നത് . അതും ദൈവഹിതം .


ഇന്നും വിങ്ങുന്ന ഓര്‍മ്മയായ് ജ്യോനവന്‍ മനസ്സില്‍ ത്തന്നെയുണ്ട് . വളരെ അപ്രതീക്ഷമായ കണ്ടുമുട്ടല്‍ , പരിചയപ്പെടല്‍ ,സൌഹൃദം പങ്കുവെക്കല്‍  , എല്ലാം . 


എന്റെ അയല്‍ വീട്ടിലെ കുടുംബ സുഹൃത്തായ റൈജുവേട്ടന്റെ   കൂടെയാണ്  ജ്യോനവന്‍  താമസിച്ചിരുന്നത്. ഒരിക്കല്‍  ൈജുവേട്ടന്‍ എന്നെ റൂമിലേക്ക് ക്ഷണിച്ചു . അന്ന് നാട്ടിലേക്ക് പോകുകയാണ്. ഞാന്‍  വീട്ടിലേക്ക് കൊടുത്തയക്കുവാന്‍   കുറച്ചു സാധനങ്ങള്‍  വാങ്ങിയിരുന്നു.അങ്ങിനെ റൂമിലെത്തി അദ്ദേഹത്തിന്റെ കൂട്ടുകാരെക്കൂടി പരിചയപ്പെടാന്‍  സാധിച്ചു. ബിനുഅവന്‍  ധാരളമായി സംസാരിക്കും പിന്നെ നവീന്‍  - അദ്ദേഹം കാര്യമായി മിണ്ടിയില്ല.ങ്കിലും എപ്പോഴും ഒരു നിറപുഞ്ചിരി മുഖത്ത്ഞാന്‍  ശ്രദ്ധിച്ചു. ചോദിച്ചതിനു മാത്രം മറുപടി. റൈജുവേട്ടനുമായി സംസാരിക്കുകയായിരുന്ന ഞാന്‍  മറ്റൊരു ബെഡില്‍  ഒരു കവിത പുസ്തകം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍   കൌതുകത്തോടെ എടുത്തു നോക്കി . ആരുടെതാണെന്നറിയാന്‍  ചോദിച്ചപ്പോള്‍  എല്ലാവരും വിരല്‍  ചൂണ്ടിയത് നവീനിന്റെ നേര്‍ക്കായിരുന്നു. എല്ലാം അങ്ങോട്ട് തന്നെ ചോദിച്ചോളൂ . ഞാന്‍  നവീന്റെ  അടുത്തേക്ക് ഒട്ടു സംശയത്തോടെ .. "നവീന്‍  ഒരുപാട് വായിക്കാറുണ്ടോ? കവിതകള്‍  ഇഷ്ടമാണോ? ഇനിയും പുസ്തകങ്ങള്‍  ഉണ്ടോ?" ഒറ്റ ശ്വാസത്തില്‍  ഞാന്‍  ചോദിച്ചു.
അവന്‍  ചിരിച്ചു കൊണ്ട് മൂളിഉം”.
  
എന്റെ മനസ്സില്‍  തോന്നിയ സംശയം മറച്ചു വച്ചില്ല, ചോദിച്ചു എഴുതാറുണ്ടോ?” അവന്‍  എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഒരു പുഞ്ചിരിയോടെ.




"എഴുതറുണ്ടോ എന്നോ കൊള്ളാം ഒരു പൊട്ടക്കലം മുഴുവന്‍  അവന്‍  നിറച്ചു വച്ചിരിക്കയല്ലെ".ബിനുവും റൈജുവേട്ടനുമാണ് അത് പറഞ്ഞത് എനിക്കൊന്നും നസ്സിലായില്ല എങ്കിലും പിന്നെയും എനിക്ക് സംശയം "ബ്ലോഗ് എന്തെങ്കിലും എഴുതാറുണ്ടോ? ".


റൈജു പറഞ്ഞു  എടാ അതാ പറഞ്ഞത് പൊട്ടക്കലം എന്ന ബ്ലോഗ് അവന്റേതാണ്. തമാശയോടെ റൈജു വിശദീകരിച്ചു.
  
ഞാന്‍  അവന്റെ അടുത്തേക്ക് ചെന്നു. അതു ശരി ഒരു ബ്ലോഗറാണല്ലെ.എന്റെ ചങ്ങാതി അതു പറയേണ്ടേ. എന്റെ ഉള്ളിലെ സന്തോഷം അലതല്ലി  ഒരു ചെറു പുഞ്ചിരിയായി പുറത്തേക്ക് വന്നു.ഒരുപാട് സംസാരിക്കണമെന്നുണ്ടായിരുന്നു. എനിക്ക് ഒരു ബ്ലോഗറെ നേരിട്ടു കണ്ട സന്തോഷം, നവീനാണെങ്കില്‍  സമാന ചിന്താഗതിയുള്ള ഒരാളെ അടുത്തു കിട്ടിയതിന്റെ ഹ്ലാദം. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നവീന്‍  സംസാരത്തിന്റെ ഭാന്ധം തുറന്നു. ഇടക്ക് റൈജുവേട്ടനും ബിനുവും  കയറി ഇടപെടും “ ഹും ഞങ്ങള്‍  പൊട്ടക്കലത്തിനു പകരം നല്ല കലം ഉണ്ടാക്കുന്നുണ്ട്. നവീനെ ചൂടുപിടിപ്പിക്കാനാണന്ന് എനിക്കു മനസിലായി. എങ്കിലും ഒരു പുഞ്ചിരി മാത്രമാണ് അവന്റെ മറുപടി . സംസാരത്തിന്റെ ഇടവേളയിലെപ്പോഴോ റൈജുവേട്ടന്‍  എന്റെ കാതില്‍  പറഞ്ഞു. അവനു കഴിവുണ്ട്, വര്‍ഷങ്ങളായി എഴുതുന്നയാളാണ്. നിസാരക്കാരനല്ല, ഞാന്‍  ആരാധനയോടെ നവീനെ നോക്കി. എത്ര സിമ്പിളാണ് നവീന്‍ ,ആരോടും പരിഭവമില്ലാതെ ഒരു ചെറു പുഞ്ചിരിയുമായി………
  
ഞാന്‍  സംസാരിച്ചു നിര്‍ത്തിയെടുത്തുനിന്ന് അവന്‍  തുടങ്ങുകയണ്. എന്റെ സംശയങ്ങള്‍  ഞാന്‍  അവനുമായി പങ്കുവച്ചു. ഇതിനിടെ അവന്റെ മൊബൈലില്‍  സൂക്ഷിച്ചിരുന്ന ‘ആദ്യരാത്രിഎന്ന കവിത എന്നെ കേള്‍പ്പിച്ചു. ഇടക്ക് അവന്‍  കൂടെ  ചൊല്ലുന്നുമുണ്ടായിരുന്നു.ഞാന്‍  കൌതുകത്തോടെ അവനെ നോക്കിയിരുന്നു. എത്ര വേഗം വാചാലനായി അവന്‍ . പിന്നീട് എന്നോട് ചോദിച്ചു വായിക്കാറുണ്ടോ? ബ്ലോഗില  കവിതയെഴുതുന്ന ആരൊക്കെ അറിയാം? എന്നൊക്കെ.  എനിക്ക് ഉത്തരമില്ലായിരുന്നു. നവീന്‍  ഞാനൊരു തുടക്കക്കാരന്‍  മാത്ര , അതുമല്ല ഞാന്‍  എഴുതിയ കവിതകള്‍  വര്‍ഷങ്ങള്‍  പഴക്കമുള്ളതാണ്. കലാലയ ജീവിതത്തിലെ ചില പൊട്ടത്തരങ്ങള്‍ . പിന്നെ ചില ബ്ലോഗുകള്‍  കണ്ടപ്പോള്‍   ഒരകൌതുകത്തിന്  പ്രസിദ്ധീകരിച്ചു എന്നുള്ളു. എനിക്ക് ആരേയും പരിചയമില്ല. മാത്രമല്ല എനിക്കങ്ങനെയിപ്പോള്‍   എഴുതാന്‍  സാധിക്കില്ല. വായന ഒട്ടും ഇല് . പിന്നെ കവിതകള്‍  എങ്ങിനെ എഴുതു ? “ കവിത എഴുതാനാണോ ശ്രീജിത്തേ പ്രയാസ . ഒരു പത്തു മിനിട്ടുണ്ടെങ്കില്‍  ഒരു കവിതയായി." ഞാന്‍  അത്ഭുതം കൂറുകയായിരുന്നു അവന്റെ സംസാരത്തില്‍  . ടി പി വിനോദിന്റ  കവിതകള്‍ വായിച്ചിട്ടുണ്ടോ? “ 


ഇല്ല” .


അദ്ദേഹത്തിന്റെ കവിതകള്‍  വായിക്കണംഎന്ന് പറഞ്ഞു  നേരത്തെ ഞാന്‍  കണ്ട പുസ്തകം എടുത്തുകൊണ്ടു വന്നു. ‘നിലവിളിയെ കുറിച്ചുള്ള കടംങ്കഥകള്‍ അതിലെ  മികച്ച ഒരു കവിത എന്നെക്കാണിച്ചു. അവാര്‍ഡിനര്‍ഹമായതാണിത്. എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നുിക്കൊന്നും മനസ്സിലായില്ല . ഞാന്‍  വാപൊളിച്ചിരിക്ക  എനിക്കതിന്റെ  സാരാംശം  അവന്‍  പറഞ്ഞു തരികയായിരുന്നു. അവന്‍  ആസ്വദിക്കുകയാണ്നിമിഷങ്ങള്‍   എനിക്കു തോന്നിയതാണ്.  ടി പി വിനോദിന്റെ കവിതകളെക്കുറിച്ച് അവന്‍  വാചാലനായി. അത്താഴത്തിന്റ  ഇടവേളകളില്‍  ഞങ്ങള്‍   നാലുപേര്‍കൂടിക്കഴിക്കുമ്പോഴും  അവന്‍  പറയാന്‍  വെമ്പുകയാണെന്ന് എനിക്ക് മനസ്സിലായി


പിന്നീട് നവീന്‍  എന്നോട് പറഞ്ഞുനീ വായിക്കണം കൂടുതല്‍  .. നെരൂദയുടെ കവിതകള്‍   വായിച്ചിട്ടുണ്ടോ?


ഇല്ല


അത് വായിക്കണ  അത്രക്ക് തീവ്രമാണ് അതിലെ വരികള്‍  . പ്രണയം ഇത്രമേല്‍  ആഴത്തില്‍  സ്പര്‍ശ്ശിച്ചെഴുതിയ കവിതകള്‍  .. അദ്ദേഹത്തിന്റെ ചിന്തകള്‍   അത്രക്ക് ശക്തിയേറിയതാണ്. അത് വായിച്ച് കഴിഞ്ഞാല്‍  ആരായാലും കവിത എഴുതിപ്പോകും എന്ന് പറഞ്ഞ്  ഒരു വലിയ ബൈന്റിട്ട പുസ്തകം  എനിക്ക് കാണിച്ചു തന്നു. if-you-forget-me , I Do Not Love You Except Because I Love Youഎന്നീ കവിതകള്‍  കാണിച്ചിട്ട് പറഞ്ഞു ഇതെല്ലാം നെരൂദയുടെ കവിതകളാണ്. ഞാന്‍  അന്തം വിട്ടിരിക്കുകയാണ് ശ്വരാ പുലിമടയിലാണല്ലോ ഞാന്‍  എത്തിയത്.


പിന്നീട് ‘പു’  ാഗസിനെപ്പറ്റിയായിരുന്നു സംസാരം . ഇടക്ക് ഞാന്‍  ചോദിച്ചു “ “ നവീന്‍  കവിത മാത്രമേ ഉള്ളൂ ? കഥയൊന്നും പരീക്ഷിച്ചില്ലേ


ഉവ്വ് കുറച്ച് കഥകള്‍   ഉണ്ട് , മുന്‍പൊക്കെ  എഴുതിയിരുന്നു .. ഞാനതിന്റെ ലിങ്ക് അയച്ചു തരാ .. ശ്രീജിത്ത് വായിക്കണം ട്ടോ


ഓകെ“ ഞാന്‍  സമ്മതിച്ചു . പിന്നെ നവീന്റെ കവിതകള്‍   ഞാന്‍  വായിക്കുന്നുണ്ട  എന്നിട്ട് എല്ലാത്തിനും കമന്റിടാം


പെട്ടെന്ന് നവീന്‍  പറഞ്ഞു അയ്യോ ശ്രീജിത്ത് കമന്റിടേണ്ടാ അത് വേണ്ടാ ശ്രീജിത്ത് .”


ഞാന്‍  അത്ഭുതപ്പെട്ട് പോയി , കാരണം ബ്ലോഗില്‍  ആര്‍ക്കായാലും സ്വന്തം സൃഷ്ടിക്ക് കമന്റ് കിട്ടുക എന്നുവച്ചാല്‍ തന്നെ  ഒരു പ്രചോദനം കൂടിയല്ലേ പിന്നെന്താ നവീന്‍  അങ്ങിനെ പറഞ്ഞത് ?


അത് പിന്നെ ശ്രീജിത്തിന് ഇപ്പോള്‍   എന്നെ അറിയാ , ജ്യോനവന്‍ എന്നത് ഞാനാണെന്നും മനസ്സിലായി, അതിലുപരിയായി എന്റെ സുഹൃത്തും കൂടിയായി അപ്പോള്‍   പിന്നെ ശ്രീജിത്ത് ഞാന്‍  എന്തെഴുതിയാലും  ഒരു പക്ഷേ എന്നെ പ്രോത്സാഹിപ്പിക്കാനായി അത് വേണ്ടാ ശ്രീജിത്ത് ഞാന്‍  കമന്റിനുവേണ്ടീ അല്ല എഴുതുന്നത് ..പക്ഷേ ശ്രീ എന്റെ എല്ലാ കവിതകളും വായിക്കണ ..അഭിപ്രായം പറയണ ..എനിക്ക്  മെയില്‍  ചെയ്യണ .. ഞാന്‍  എന്നും ഇങ്ങിനെത്തന്നെ ഇരിക്കട്ടെ ……


അന്നു രാത്രി വിടപറയുമ്പോള്‍   ഞങ്ങള്‍   ഒരു നല്ല സൌഹൃദത്തിന് അടിത്തറപാകിയിരുന്നു.വീണ്ടും കാണാ  എന്ന ഉറപ്പില്‍   ഞങ്ങള്‍   അന്ന് പിരിഞ്ഞു .റൈജുവേട്ടനെ എയര്‍പ്പോര്‍ട്ടില്‍  ഇറക്കിയ ശേഷം ആണ് ഞാന്‍  റൂമിലേക്ക് പോയത്. പോകുന്ന വഴി നവീനെ പ്പറ്റി കൂടുതല്‍  റൈജുവേട്ടനോട് ചോദിച്ചു. അവന്‍  അങ്ങിനെയാണ് . അധികം ആരോടും സംസാരിക്കില്ല.. പക്ഷേ പരിചയമായാല്‍  നല്ലൊരു സുഹൃത്താണ്. എനിക്കവന്‍  എന്റെ സഹോദരനെപ്പോലെയാണ്.. ഞാന്‍  കളിയാക്കാറുണ്ടെങ്കിലു എഴുതിക്കഴിഞ്ഞാല്‍  എന്നെ ചൊല്ലിക്കേള്‍പ്പിക്കാറുണ്ട് അവന്റെ കവിതകള്‍   .. മാത്രമല്ല ഞാന്‍  ഇടക്ക്  ബ്ലോഗില്‍   കയറാറുണ്ട്.. ൈജുവേട്ടനിലൂടെ ഞാന്‍  ജ്യോനവനെ അറിയുകയായിരുന്നു ഇനിയും വരണംഇനിയും കാണണം , കൂടുതല്‍  സംസാരിക്കണം ഞാന്‍  മനസ്സില്‍  ഉറപ്പിച്ചു ..