എന്‍റെ ഹംസം നമ്പൂതിരിയുടെ ഓര്‍മ്മക്ക്.......  

Posted by Sreejith in

എന്റെ ഹംസം നമ്പൂതിരിയുടെ ഓര്‍മ്മക്ക്.......

ഇതൊരു കഥയല്ല യഥാര്‍ത്ഥ ജീവിതത്തിന്റെ ചില ഏടുകള്‍ മാത്രം .പത്ര വാര്‍ത്തയില്‍ നിന്നാണ് എനിക്ക് ഹാന്‍സിനെ പരിചയം പക്ഷെ ആ വാര്‍ത്ത വായിച്ചതിനു ശേഷം മനസ്സിനേറ്റ വേദനയില്‍ നിന്നാണ് ഈ ഓര്‍മ്മക്കുറിപ്പ് ജനിക്കുന്നത് ശ്രീകൃഷ്ണപുരത്ത്കാര്‍ എന്നോട് ക്ഷമിക്കുക ഞാന്‍ കുറച്ചുനേരം നിങ്ങളില്‍ ഒരാളായി മാറി ......
---------------------------------------------------------------------------------------------------------------------


ളരെ യാദൃശ്ചികമായാണ് ഹാന്‍സിനെ ഞാന്‍ പരിചയപ്പെടുന്നത് . ഹാന്‍സ് ക്രിസ്റ്റിന്‍ ഓസ്ട്രോ. നോര്‍വെക്കാരനാണ് അദ്ദേഹം . കേരളത്തിലെ കലകളേയും സംസ്കാരത്തിനേയും കുറിച്ച് പഠിക്കാനായിവന്നതാണ്.

ശ്രീകൃഷ്ണപുരം - കലയുടേയും സംസ്കാരത്തിന്റെയും മുതല്‍ക്കൂട്ട് കൊണ്ട് അനുഗ്രഹീതമായ ഗ്രാമം.കുളങ്ങളും, അരുവികളും, തോടുകളും പിന്നെ കുന്നിന്‍ പുറങ്ങളും ഹരിതാഭയും ,പിന്നെന്തു വേണം കണ്ണിനുകുളിരായ്.ഇളംതെന്നെലേറ്റ് ഇടവഴിയിലെ പൂക്കളോടും ശലഭങ്ങളോടും കിന്നാരം പറഞ്ഞു നടന്നാല്‍ മനസ്സിനെന്ത്ആനന്ദമാണെന്നറിയുമോ.

വിദേശത്തുള്ള എന്റെ സ്നേഹിതാണ് എന്നെ വിളിച്ചു പറഞ്ഞതു . ഹാന്‍സ് വരുമ്പോള്‍ അവനു നീഎല്ലാസൗകര്യങ്ങളും ചെയ്തു കൊടുക്കണം. വളരെ ശുദ്ധനാണവന്‍ എന്നാല്‍ സാഹസികനും. കുറച്ചു നിമിഷങ്ങള്‍മതിനിനക്ക് അവനെ മനസ്സിലാക്കാന്‍ . എല്ലാം ഞാന്‍ ഏറ്റു ഞാനവനെ സമാധാനിപ്പിച്ചു.

ആദ്യം ഞങ്ങള്‍ക്കൊക്കെ ഒരു കൗതുകമായിരുന്നു .പിന്നീട് ഞങ്ങള്‍ അദ്ദേഹവുമായി അടുത്തിടപഴകി. ഭാഷഒരുപ്രശ്നമായിരുന്നെങ്കിലും വേര്‍പിരിക്കാനാവത്ത ഏതോ ഒരു അത്മബന്ധം ഞങ്ങള്‍ തമ്മില്‍ വളര്‍‍ന്നു വന്നു . ശ്രീകൃഷ്ണപുരത്തെ തോടുകളും കുളങ്ങളും ഹാന്‍സിന് ഹരം തന്നെയായിരുന്നു . അതിനു ഉദാഹരണം രണ്ടുംമൂന്നുംതവണ അദ്ദേഹം കുളിക്കുമായിരുന്നു.തികച്ചും അദ്ദേഹം തന്റെ ബാല്യകാലത്തിലേക്ക്തിരിച്ചുപോയിരിക്കണം .

എന്തു പറഞ്ഞു കൊടുത്താലും അത് പെട്ടെന്നു ഹൃദിസ്ഥമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്ഞങ്ങളില്‍അത്ഭുതമുണര്‍ത്തി.ധ്യാനം അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായതങ്ങിനെയാണ്. ധ്യാനത്തിന്റെഉന്നതാവസ്ഥയില്‍ ലോകത്തിന് അപ്പുറത്തെക്കു നയിക്കപ്പെടുമെന്ന്‍ വിശ്വസിക്കപ്പെടുന്നകുണ്ഡലിനീധ്യാനത്തിലായിരുന്നു ഹാന്‍സിന് താത്പര്യം .

ജന്മം കൊണ്ട് കൃസ്ത്യന്‍ മതത്തിന്റെ മേലങ്കിയണിഞ്ഞ അദ്ദേഹം പക്ഷേ അതില്‍ മാത്രം ഉറച്ചുനില്‍ക്കാന്‍കൂട്ടാക്കിയില്ല. മനുഷ്യനെ മനുഷ്യനായിത്തന്നെ തത്വങ്ങള്‍ മറ്റു മതങ്ങളില്‍ക്കൂടിയും അറിയണമെന്നവാശി ഒരുപക്ഷേ ഭാരതത്തിലെത്തിയശേഷം ഉണ്ടായതാ‍കാം . കാരണം ഭാരതത്തിന്റെ സംസ്കാരിക പൈതൃകവുംമതേതരത്വസ്വഭാവവും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരിക്കണം .നാലു മെഴുകു തിരികള്‍ക്ക് നടുവില്‍ബൈബിളും പീറ്റര്‍ബ്രൂക്സിന്റെ മഹാഭാരതവും വച്ചുകൊണ്ടുള്ള ധ്യാനത്തിലൂടെ ഹാന്‍സ് മതങ്ങള്‍ക്കപ്പുറമുള്ള പുതുലോകത്തെകണ്ടിരിക്കണം

കഥകളിയില്‍ ആകൃഷ്ടനായ അദ്ദേഹം ചുരുങ്ങിയ സമയത്തിനുള്ളില്‍ അതീന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കി . ഈഅസാധാരണത്വം കൊണ്ട് മാത്രം അദ്ദേഹം ഗുരുജനങ്ങളുടെ പ്രിയ ശിഷ്യനായ് മാറി . നളചരിതംകഥയിലെഹംസം ആയിരുന്നു അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വേഷം . സ്നേഹിക്കുന്ന രണ്ടാത്മാക്കളെ കൂട്ടിച്ചേര്‍ക്കാന്‍സാഹസികശ്രമം നടത്തുന്ന ഹംസത്തിന്റെ ഹൃദയവിശാലത ഒരു പക്ഷേ ഹാന്‍സിന് ഉണ്ടായിരിക്കണം.അതുകൊണ്ട് തന്നെ ഹംസത്തിനെയാണ് അദ്ദേഹം അനുപമമായ കഥകളി വേഷമായി കണ്ടത്. ഹംസംനമ്പൂതിരിയായിഅറിയപ്പെടാന്‍ കൊതിച്ചതും അതിനാലാകണം .

എവിടെ ചെന്നാലും അവിടത്തെ സംസ്കാരം ഉള്‍ക്കൊള്ളാന്‍ ഹാന്‍സിന് കഴിവുണ്ടായിരുന്നുമലയാളിപ്പെണ്ണേനിന്റെ മനസ്സ്......." എന്ന ഗാനം ഇടവേളയിലെ അലസ നിമിഷങ്ങളില്‍ ഹാന്‍സ് ക്രിസ്റ്റിന്‍ഓസ്ട്രോയുടെ ചുണ്ടില്‍നിന്ന്‍ ഉയര്‍ന്നു കേള്‍ക്കാന്‍ സുഹൃത്തുക്കള്‍ക്ക് എന്നും കൗതുകമായിരുന്നു . മലയാള‍ത്തേയും, മലയാളികളേയും, ഗ്രാമീണ കുടുബ ബന്ധങ്ങളേയും ആരാധനയോടെ കണ്ടിരുന്ന ഹാന്‍സിനു സംഗീതം ജിവിതംതന്നെയായിരുന്നു . മലരണിക്കാടുകള്‍ തിങ്ങി വിങ്ങി എന്ന ചങ്ങമ്പുഴ ക്കവിതയും ഹാന്‍സിന് ഒരു പോലെഹൃദിസ്ഥമായിരുന്നു .

മനുഷ്യജീവിതത്തിന്റെ ദൂരപരിധിയില്‍ നിന്നുകൊണ്ട് നേടിയെടുക്കേണ്ട പലതും നേടാനുള്ളസാഹസികമായഅഭിവാഞ്ജ അദ്ദേഹത്തിന് വിനോദം പോലെയായിരുന്നു.ഒരിക്കല്‍ ഭാരത പര്യടന വേളയില്‍തമിഴ് നാട്ടില്‍എത്തിയപ്പോള്‍ തമിഴ് സംസ്കാരത്തിലും ആകൃഷ്ടനായി.മാരിയമ്മന്‍ പൂജയോടനുബന്ധിച്ച്കനലാട്ടത്തില്‍തീക്കനലിലൂടെ നടക്കാനും ഹാന്‍സിനു മടിയുണ്ടായിരുന്നില്ല. സംസ്കാങ്ങള്‍ അറിയാനുള്ളദേശാടനത്തില്‍ ഈസാഹസിക ബുദ്ധി തന്നെയാണ് ഹാന്‍സിനെ അപകടപ്പെടുത്തിയത് .

തിരിച്ച് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹത്തിന് കാഷ്മീരിലേക്ക്പോകണമെന്നാഗ്രഹമുദിച്ചത്. പര്‍വ്വത സാനുക്കളിലൂടെ മന്ദമാരുതന്റെ കുളിരാര്‍ന്ന മൃദുതാഢനമേറ്റ് നിത്യവസന്തത്തിന്റെ നാടായ വെള്ളപ്പട്ടു പുതച്ചുകിടക്കുന്ന കാഷ്മീര്‍ താഴ്വരയിലേക്ക് ഒരു യാത്ര. എന്നാല്‍ ഞങ്ങള്‍എല്ലാവരും ഇതിനെ എതിര്‍ത്തു.പോകരുതെന്ന്‍അപേക്ഷിച്ചു. ഭാരതീയര്‍ തമ്മിലുള്ള പ്രശ്നമാണ് കാഷ്മീരില്‍അവിടെ വിദേശീയര്‍ക്ക് പ്രശ്നമോന്നുമില്ല. ഹാന്‍സ് കേരളത്തില്‍ നിന്നും യാത്ര തിരിക്കും മുന്‍പേ പറഞ്ഞവാക്കുകളാണിവ."കാഷ്മീര്‍ സുന്ദരമാണ് എനിക്കു വല്ലതും സംഭവിക്കുകയാണെങ്കില്‍ അതു വിധി മാത്രമായിരിക്കും."

ഭാരതത്തില്‍ നിന്നും പോയാലും തിരിച്ചുവരും എന്നു പറഞ്ഞാണ് യാത്രയായത്. നമ്പൂതിരി മാരുടെആചാരങ്ങളുംവിശ്വാസങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് ഒരു ഹൃസ്വ ചിത്രം നിര്‍മ്മിക്കാനും പരിപാടി ഉണ്ടായിരുന്നു . ഇതിന്നായിചേലക്കരക്ക് സമീപം നടന്ന ഒരു വിവാഹം അദ്ദേഹം വീഡിയോവിലേക്ക് പകര്‍ത്തി. കഥാര്‍സിസ്തിയ്യറ്ററിന്റെനാടകത്തില്‍ ഇന്ദ്രദേവന്‍ പ്രത്യക്ഷപ്പെടുന്നത് കഥകളി രൂപത്തില്‍ അവതരിപ്പിക്കാനുംഅദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു

രണ്ടാഴ്ച്ചക്കു ശേഷം നടുക്കുന്ന ഒരു വാര്‍ത്ത് കേട്ടിട്ടാണ് ഉണര്‍ന്നത്. കാഷ്മീരില്‍ ഒരു വിദേശിയെ ഭീകരര്‍ബന്ദിയാക്കിയിരിക്കുന്നു. ഞങ്ങളുടെ ഹാന്‍സിനെ . തല കറങ്ങുന്നതു പോലെ തോന്നി . കേട്ടത് വിശ്വസിക്കാന്‍പറ്റിയില്ല. മനസ്സ് പ്രാര്‍ത്ഥിക്കുകയായിരുന്നു അവനു വേണ്ടി. ഒടുവില്‍ അതു സംഭവിച്ചു.തീവ്രവാദികള്‍ നിഷ്പ്രയാസംഅവന്റെ തല വെട്ടി മാറ്റി അവന്റെ കൈ കാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു .പാക്കിസ്താന്‍ താങ്ങും തണലുംകൊടുക്കുന്ന കാഷ്മീരിലെ തീവ്രവാദികളുടെ ബീഭത്സമായ മുഖം . എത്ര ക്രൂരമായ കൊലപാതകം . അവര്‍ എന്തുനേടി ! കേവലമൊരു ജീവന്‍ .. നഷ്ടപ്പെട്ടത് ഞങ്ങള്‍ക്കാണ്. ഞങ്ങളുടെ ഹംസം നമ്പൂതിരിയെയാണ്, ഞങ്ങളുടെകളിക്കൂട്ടുകാരനെയാണ്.

തടവറയില്‍ നിന്നും നീ എഴുതിയ കുറിപ്പുകള്‍ ഉടുപ്പിന്റെ കീശയില്‍ ഒളിപ്പിച്ചു ഒടുവില്‍ എല്ലാറ്റിനുംമൂകസാക്ഷിയായി വരികള്‍..

ഹാന്‍സ് നിന്നെ ഞങ്ങള്‍ക്ക് മറക്കാനാവുന്നില്ല . നിന്റെ ഓര്‍മ്മകള്‍ ഇവിടെ അമ്പലക്കുളത്തില്‍ , പൊടി മീനുകള്‍ഓടിക്കളിക്കുന്ന ആമ്പല്‍ പൂക്കള്‍ നിറഞ്ഞ തോടുകളില്‍ , ആല്‍മരത്തണലില്‍ , കാറ്റിനോട് കിന്നാരം മൂളുന്നപാതവക്കത്ത് , ഇടവഴികളിലെ പച്ചപ്പടര്‍പ്പാര്‍ന്ന വേലികളിലെ ഓരോ പൂക്കളിലും നിന്നെ ഞങ്ങള്‍ കാണുന്നു
ഹാന്‍സ് ഞങ്ങളുടെ ഗ്രാമം തേങ്ങുകയാണ്.. നിന്നെ ഓര്‍ത്ത് നിന്റെ പാട്ടുകളെ, ആടിത്തകര്‍ത്ത വേഷങ്ങളെ , നിഷ്കളങ്കമായ നിന്റെ ഭാവങ്ങളെ ,നളചരിതത്തിലെ ചായമിട്ട ഹംസത്തിനെ.... ഞങ്ങളുടെ ഹംസംനമ്പൂതിരിയെ.......................




Ostro took an overwhelming poetic leaves from this world, written down on 13 scraps of paper (and even on bark), hidden in his clothes when he was found dead. He about his plans to escape. He wrote a very short testament, and a last greeting to his nearest friends and family. But most of what he wrote was poetry. The 13 archived scraps seemed to have been written under difficult circumstances. The handwriting was difficult to read in many places and in other places unclear. Most of the pieces of paper were surprisingly long, whole pages, written on both sides. Some of the messages by Ostro were even written on (birch) bark. In contrast to what had been expected, these were not about now he was faring, what he was thinking, about his plans or about his kidnappers. Most of it was poetry and philosophy of life. But the circumstances were also shining forth through the poems. In two of these or may be they would have formed one poem, the lines -- "If were to die now" -- are reiterated as a refrain coming back. But it is still not a sorrow - laden poem. Part of it follows:

"If I were to die now there would appear bubbles of the tenderest love for those who shall continue."

And at the end:

"If I were to die now, I will not die poor

I contain many worlds like this one with all

Its richness, its beauty and its contrast."

One whole page is filled with names of songs, most of them by the Beatles, Bob Dylan, Velvet Underground and other rock music classic. It looks like a kind of "graffiti poem".

Another poem ends:

"Allah and Oh my God,

a pistol' I was not afraid

The end"

In another poem, it is written, "Free Free" in every other line and the poem is overflooding with joy of life.

"Free - Free

Streams of mild light

and light from your eyes

Free Free

I have the whole of the universe

to breathe in

Free Free

I am sailing away."

On one of the scraps of paper Ostro is speaking about escaping. It says. "I have talked to Dirk and shared some thoughts and questions with him. We have been thinking of the same; about women and about now to get away. If we have not escaped, I think we will do it in the midlde of this month, if nothing happens. Or Inshallah - what God wills.",

At another place it says"

"Death is 100 percent good."
."